ലോകമെമ്പാടുമുള്ള ഗവേഷകരുടെ പരീക്ഷണ വസ്തുക്കളുണാണ് ചിമ്പാന്‍സിയും, ഗിനിപന്നിയുമെല്ലാം. രോഗപ്രതിരോധ ശേഷിക്കായും അമരത്വത്തിനായുമെല്ലാം ആവശ്യമായ മരുന്നുകള്‍ ഇവയില്‍ പരീക്ഷിച്ച് നിരീക്ഷിച്ച ശേഷം വിജയിച്ചു കാണുന്ന സമയത്താണ് വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായി കൊണ്ടുവരുന്ന മൃഗങ്ങള്‍ മരണശേഷമാണ് സാധാരണയായി പുറത്തുവരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലാബോറട്ടറിയില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ചിമ്പാന്സിയെ ജീവനോടെ രക്ഷിച്ച് പുറത്തുകൊണ്ടുവന്നിരുന്നു. ആദ്യമായി ആകാശവും പുറംലോകവും കണ്ട സന്തോഷത്തിലാണ് വാനില എന്നുപേരുള്ള ഈ ചിമ്പാന്‍സി. നീണ്ട തടങ്കലില്‍ നിന്ന് സ്വതന്ത്രയായ അവളുടെ സന്തോഷപ്രകടനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
1997-ല്‍ തന്റെ രണ്ടാമത്തെ വയസിലാണ് വാനിലയെ കാലിഫോര്‍ണിയയിലെ പരീക്ഷണ ലാബിലേക്ക് മാറ്റുന്നത്. അവിടെ വെറും അഞ്ച് അടി മാത്രമുള്ള ഇരുമ്പുകൂട്ടിലായിരുന്നു കഴിഞ്ഞ 26 വര്‍ഷവും അവള് ജീവിച്ചത്. എന്നാല്‍ 2019 ല്‍ പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ ലാബിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെട്ടുത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 150 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സണ്‍ഷൈന്‍ സ്റ്റേറ്റ് ലൊക്കേഷനിലേക്ക് വാനിലയെയും മറ്റ് മൃഗങ്ങളെയും സേവ് ദി ചിംപ്സ് സാങ്ച്വറിയില്‍ എത്തിച്ചു. നീണ്ട 26 വര്‍ഷത്തോളം അടച്ചിടപ്പെട്ട ചിമ്പാന്സിയെ ആദ്യമായി രക്ഷപ്പെടുത്തിയപ്പോള്‍ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ കണ്ടവരെല്ലാം വികാരഭരിതരായി. . 26 വര്‍ഷങ്ങള്‍ക്ക് ശേഷം വാനിലയുടെ സന്തോഷം സേവ് ദി ചിംപ്സിന്റെ പ്രൈമറ്റോളജിസ്റ്റ് ഡോ ആന്‍ഡ്രൂ ഹലോറന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ലോകം കാണാന്‍ ഇടയായത്.
വീഡിയോയുടെ തുടക്കത്തില്‍ തുറന്ന് വച്ച കൂടിന് വാതില്ക്കല് ഇരുന്ന് ആകാശത്തേക്ക് നോക്കുന്ന വാനിലയെയാണ് കാണുന്നത്. പിന്നാലെ തന്റെ മുന്നിലേക്ക് എത്തിയ ആണ് ചിമ്പാന്‍സിയായ ഡൈ്വറ്റിനെ ആലിംഗനം ചെയ്ത് വാനില തന്റെ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും അവള് ആകാശത്തേക്ക് നോക്കി അത്ഭുതം കൊണ്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് കാര്‍ലോസ് പെരെസ് ഇങ്ങനെ കുറിച്ചു, 'ഹൃദയം കുളിര്‍ക്കുന്ന നിമിഷം വാനില ചിമ്പ്, 29, ജീവിതകാലം മുഴുവന്‍ കൂട്ടിലടച്ച ശേഷം ആദ്യമായി ആകാശം കാണുമ്പോള്‍ സന്തോഷത്താല്‍ പൊട്ടിത്തെറിക്കുന്നു.
പഴയ പരീക്ഷണ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാനിലയുടെ പുതിയ ആവാസ വ്യവസ്ഥ വളരെ മികച്ചതാണെന്ന് സേവ് ദി ചിംപ്സിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. ആന്‍ഡ്രൂ ഹലോറന്‍ പറഞ്ഞു. മറ്റ് ചിമ്പാന്‍സികള്‍ക്കൊപ്പം ദ്വീപ് ചുറ്റിക്കാണുന്ന തിരക്കിലാണ് അവളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''വാനില വളരെ നന്നായി ജീവിക്കുന്നു. അവള് അവളുടെ സുഹൃത്തുക്കളോടൊപ്പം ദ്വീപിലൂടെ ചുറ്റിയടിക്കാത്തപ്പോള്‍, അവളുടെ പുതിയ ലോകത്തെ മുകളില്‍ നിന്നം നോക്കിക്കാണുന്നതിനായി മൂന്ന് നിലകളുള്ള ക്ലൈംബിംഗ് പ്ലാറ്റ്ഫോമില്‍ അവളെ കണ്ടെത്താം' ഹലോറന്‍ പറഞ്ഞു നിര്‍ത്തി.

Comments