
ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയിലൂടെ ലഭിച്ച ബിരിയാണി ഓര്‍ഡറുകളുടെ എണ്ണം പങ്കുവെച്ച് സ്വിഗി. 12 മാസത്തിനിടെ 7.6 കോടി ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗിക്ക് ലഭിച്ചത്.ലോക ബിരിയാണി ദിനത്തോടനുബന്ധിച്ച പൃറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്.
സ്വിഗ്ഗിയുടെ 2023 ജനുവരി മുതൽ 2023 ജൂൺ 15 വരെയുള്ള ഓർഡറുകളുടെ വിശകലനം അനുസരിച്ച്, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിൽ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി കമ്പനി വെളിപ്പെടുത്തുന്നു. ബിരിയാണി പ്ലാറ്റ്ഫോമിലൂടെ വില്‍ക്കുന്ന 2.6 ലക്ഷം റെസ്റ്റോറന്റുകളാണുള്ളത്. ഇതില്‍ 28000 റെസ്റ്റോറന്റുകൾ പ്രത്യേകമായി ഈ വിഭവത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രുചികരമായ കൊൽക്കത്ത ബിരിയാണി മുതൽ രുചികരമായ മലബാർ ബിരിയാണി വരെ, സുഗന്ധത്തിന് പേര് കേട്ട ലഖ്നോവി ബിരിയാണി മുതൽ എരിവുള്ള ഹൈദരാബാദി ദം ബിരിയാണി വരെ, രാജ്യത്തുടനീളമുള്ള മിനിറ്റിൽ 219 ഓർഡറുകൾ ആളുകൾ അവരുടെ പ്രിയപ്പെട്ട വിഭവത്തിനായി നൽകുന്നതായാണ് സ്വിഗി വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്നത് െബംഗളൂരുവാണ്. 24,000 ബിരിയാണി വിളമ്പുന്ന റെസ്റ്റോറന്റുകൾ ഉള്ളതിനാനാലാണ് ബെംഗളൂരു ലിസ്റ്റില്‍ ഒന്നാമതെത്തിയത്. 22,000-ലധികം റെസ്റ്റോറന്റുകളുമായി മുംബൈ രണ്ടാം സ്ഥാനത്തും 20,000-ലധികം റെസ്റ്റോറന്റുകളുമായി ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.






