
നിലവിലെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ആഴ്സണൽ വിട്ട് ജർമ്മൻ ക്ലബായ ബയെർ ലെവർക്യുസനോടൊപ്പം ചേർന്ന് സ്വിറ്റ്സര്‍ലാന്‍ഡ് താരം ഗ്രനിറ്റ് ജാക്ക. ഏഴ് വർഷത്തിന് ശേഷമാണ് ജാക്ക ആഴ്സണൽ വിടുന്നത്. 225 കോടി രൂപയ്ക്കാണ് കരാർ. താരം അഞ്ച് വർഷത്തേയ്ക്കാണ് ബുന്ദസ് ലീഗിൽ കളിയ്ക്കുക. ജാക്കയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് മധ്യനിര താരം ഡെക്ലാൻ റൈസിനെ എത്തിക്കാനാണ് ആഴ്സണൽ ശ്രമിയ്ക്കുന്നത്.
ആഴ്സണൽ ജഴ്സിയില്‍ 297 മത്സരങ്ങളിൽ കളിച്ച്ജാക്ക 23 ഗോളുകൾ നേടി. രണ്ട് തവണ എഫ്എ കപ്പും, കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞതാണ് ആഴ്സണലിനൊപ്പം ജാക്കയുടെ നേട്ടങ്ങൾ. 2016 ലാണ് ജാക്ക ആഴ്സണലിൽ എത്തിയത്. മൂന്ന് വർഷത്തിന് ശേഷം ഗണ്ണേഴ്സിന്റെ നായക സ്ഥാനത്ത് താരം എത്തിയിരുന്നു. എന്നാൽ സ്വന്തം ആരാധകരെ അധിക്ഷേപിച്ചതിനെ തുടർന്ന് ഒരു മാസത്തിനുള്ളിയിൽ നായക സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
Xhaka, Announced. ✅📝⁰⁰Granit #Xhaka signs from @Arsenal on a deal until 2028 at the #BayArena ! ⁰⁰All the infos on our new signing are here → https://t.co/XFXbV85ozD#GrueziGranit #Bayer04 #Werkself pic.twitter.com/bn3993umjw
— Bayer 04 Leverkusen (@bayer04_en) July 6, 2023




