
മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിവാദ പരാമർശവുമായി പേസർ ഇഷാന്ത് ശർമ്മ രംഗത്ത്. ക്യാപ്റ്റൻ കൂൾ എന്നറിയപ്പെട്ടിരുന്ന ധോണി ഗ്രൗണ്ടിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇഷാന്തിന്റെ തുറന്നുപറച്ചിൽ. ധോണി പലപ്പോഴും ഗ്രൗണ്ടിൽ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെ താൻ കേട്ടിട്ടുണ്ട്, അത് താന്‍ കേട്ടിട്ടുണ്ടെന്നും ഇഷാന്ത് പറയുന്നു. യൂട്യൂബർ റൺവീർ അലഹബാദിയയോടായിരുന്നു ഇഷാന്തിന്റെ പ്രതികരണം. എംഎസ് ധോണിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൗർബല്യം എന്നത് ശാന്തതയാണ്.
ധോണി ശാന്തത കൈവിട്ട ഒരു സംഭവവും ഇഷാന്ത് ഓർത്ത് പറഞ്ഞു. ഒരിക്കൽ താൻ എറിഞ്ഞ പന്ത് താഴ്ന്നാണ് പോയത്. ആദ്യ ബോളിൽ ധോണി തന്നെ രൂക്ഷമായി നോക്കി. രണ്ടാം ബോളും താഴ്ന്ന് പോയപ്പോൾ നോട്ടത്തിൻ്റെ ശക്തി വർദ്ധിച്ചു. മൂന്നാം ബോളും സമാനമായി എറിഞ്ഞപ്പോൾ കൈക്കുള്ളിലേക്ക് എറിയുമെന്ന് ദേഷ്യത്തോടെ പറഞ്ഞതായും ഇഷാന്ത് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 105 ടെസ്റ്റുകൾ കളിച്ച ഇഷാന്ത് 311 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർമാരിൽ സഹീർ ഖാനൊപ്പം രണ്ടാമതാണ് ഇഷാന്ത്.


