
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാണാതായ യുവാവിന്റെയും മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി
ആലപ്പുഴ/തിരുവനന്തപുരം: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി ദീപക് (25) ആണ് മരിച്ചത്.
അതിനിടെ, തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കുഞ്ഞുമോന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
മുതലപ്പൊഴിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ അപകടമാണിത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.






