
ചത്തുപോയ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചുവെച്ച ശേഷം മാതാവ് തിന്നു. ചെക്ക് റിപ്പബ്ളിക്കിലെ ഒരു മൃഗശാലയിലെ ആള്‍ക്കുരങ്ങാണ് ഈ അസാധാരണ പ്രവര്‍ത്തി ചെയ്തത്. ചെക്കിലെ ഡ്യൂര്‍ ക്രാലോവ് സഫാരി പാര്‍ക്കിലെ പെണ്‍കുരങ്ങാണ് താന്‍ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഭക്ഷണമാക്കിയത്. ഈ വിസ്മയ സംഭവത്തിന്റെ കാരണം വിദഗ്ധര്‍ ശാസ്ത്രീയ പരീക്ഷണത്തിനും വിധേയമാക്കി.
ഡ്രില്‍ ഇനത്തില്‍ (മാന്ഡ്രിലസ് ലുകോഫസ്) വരുന്ന കുമാസി എന്ന് പേരുള്ള പെണ്‍കുരങ്ങാണ് തന്റെ കുഞ്ഞിന്റെ മൃതദേഹം ഭക്ഷിച്ചത്. 2020 ആഗസ്റ്റിലായിരുന്നു ഇത് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം കുട്ടി മരണപ്പെട്ടു. രണ്ടു ദിവസത്തോളം കുഞ്ഞിന്റെ മൃതദേഹം കൊണ്ടു നടന്ന കുമാസി മൃഗശാലയിലെ ജീവനക്കാരെ മൃതദേഹം തന്റെ സമീപത്ത് നിന്നും മാറ്റാനും അനുവദിച്ചില്ല. പിന്നാലെ ചില ആള്‍ക്കുരങ്ങുകള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള അസാധാരണ ചേഷ്ടകള്‍ കാണിക്കുകയും പിന്നീട് കുഞ്ഞിന്റെ മൃതദേഹം ഭക്ഷിക്കാനും തുടങ്ങി.
മൃതദേഹത്തിന്റെ ഭൂരിഭാഗം മാംസവും കുമാസി തിന്നുകളഞ്ഞു. അതേസമയം ഇതേ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു കുരങ്ങുകള്‍ ഈ മാസം ഭക്ഷിച്ചതുമില്ലെന്ന് മൃഗശാല ജീവനക്കാര്‍ പറഞ്ഞു. കുമാസിയുടെ ഞെട്ടിക്കുന്ന ഈ പെരുമാറ്റത്തിന്റെ വീഡിയോ പരിശോധിച്ച ഗവേഷകര്‍ കാരണവും പുതിയ പഠനവും പുറത്തുവിട്ടിട്ടുണ്ട്. പുനര്ഗര്ഭധാരണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ആള്‍ക്കുരങ്ങിന്റെ പ്രവര്‍ത്തിയെന്നാണ് ശാസ്ത്രജ്ഞരുടെ ഇക്കാര്യത്തിലെ നിരീക്ഷണം.
'' മനുഷ്യരുടെ നോട്ടത്തില്‍ ശിശു നരഭോജനം ഭയാനകമായ ഒരു പ്രവൃത്തിയായിരിക്കാം, പക്ഷേ
ആള്‍ക്കുരങ്ങ് അമ്മമാരുടെ ഈ പ്രവര്‍ത്തി അവിശ്വസനീയമായ പ്രത്യുല്പാദന ഊര്‍ജ്ജ നിക്ഷേപം പരിഗണിച്ചാല്‍, നരഭോജനം ഗര്‍ഭാവസ്ഥയ്ക്ക് ശേഷം അമ്മയെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു അനുഗുണമായ പരിണാമ സ്വഭാവമായി കണക്കാക്കാം. ഇത് ഭാവിയില്‍ അവളുടെ പ്രത്യുത്പാദന വിജയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.''
അമ്മ മറ്റ് ഗ്രൂപ്പിലെ അംഗങ്ങളുമായി മൃതദേഹം പങ്കിട്ടില്ല എന്നത് നരഭോജിയുടെ പോഷക ഗുണത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു എന്നും മറ്റുള്ളവര്‍ക്ക് അധിക പോഷകങ്ങളുടെ ആവശ്യമില്ലാത്തതിനാലാണ് അവ നോക്കാതിരുന്നതെന്നുമാണ് പഠനത്തില്‍ പറഞ്ഞത്.






