
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ നാലു പേരില്‍ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹം കിട്ടിയത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ വള്ളം മറിഞ്ഞ ഉടനെ തന്നെ കണ്ടെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. റോബിന് എഡ്വിന് എന്ന തൊഴിലാളിയെയാണ് ഇനി കണ്ടെത്താനുള്ളത് . പുലിമുട്ടിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം .
ഇന്നലെ പുലര്‍ച്ചേ 4 മണിയോടെയാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളില്‍ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. മത്സ്യതൊഴിലാളികള്‍ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്നാണ് ആരോപിക്കുന്നത്.






