
ന്യൂഡല്‍ഹി : നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണ്ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുളള സ്വര്‍ണ്ണം സംസ്ഥാനത്തികത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്.
എന്നാല്‍ ഇതിനെതിരെ പ്രതിക്ഷേധവുമായി സ്വര്‍ണ വ്യാപരികളുടെ സംഘടന രംഗത്തെത്തി. സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്താനുളള ജി എസ് ടി കൗണ്‍സില്‍ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വര്‍ണ വ്യാപരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്.
രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാല്‍ സ്വര്‍ണ വ്യാപര മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്ച്ചന്െ്സ അസോസിയേഷന് ചൂണ്ടിക്കാട്ടി.






