
ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്ന് രാജ്യത്തെ ചില്ലറ വിൽപ്പന മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. എന്നാല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിൽ താഴെയാണ് നിലവിലെ പണപ്പെരുപ്പ നിലവാരം എന്നത് ആശ്വാസമാണ്.
ഉപഭോക്തൃ വില സൂചിക (സിപിഐ) മെയ് മാസത്തിൽ 4.25 ശതമാനത്തിൽ നിന്ന് 4.31 ശതമാനമായി ഉയർന്നിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) എന്നും അറിയപ്പെടുന്ന ചില്ലറ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റം സൂചിപ്പിക്കുന്നതാണ്. 2022 ജൂണില്‍ ഇത് ഏഴ് ശതമാനമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഉയർന്ന സിപിഐ 5.66 ശതമാനമായിരുന്നു.






