
ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പ്രളയത്തിന് സാധ്യതയുളളതിനാല്‍ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതി ശക്തമായ മഴയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
ഹിമാചല്‍ പ്രദേശിലും കനത്ത മഴയില്‍ മിന്നല്‍ പ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ ദേശീയ പാതയുടെ ഒരുഭാഗം ഒലിച്ചുപോയി. കനത്ത മഴ ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും തുടരുകയാണ്.
ഗുജറാത്തില്‍ അതിശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴകെടുതിയില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായി. സുരേന്ദ്രനഗര്‍ ജില്ലയിലാണ് രണ്ട് മരണവും രാജ്കോട്ടില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. മുന്നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ ബുധനാഴ്ച വൈകിട്ട് വരെ തുടര്‍ന്നിരുന്നു. വെരാവല്‍ ടൗണ്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേന വെള്ളപ്പൊക്കത്തില്‍ കുടുങ്ങി 260ലധികം പേരെ രക്ഷപെടുത്തി.






