
കണ്മണി എന്നു വിളിപ്പേരുളള കിയാരയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് നടി മുക്ത. കുഞ്ഞിന്റെ ഏഴാം പിറന്നാളിന് മകള്‍ക്കൊപ്പമുളള മനോഹരമായ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് ഏഴാം പിറന്നാള്‍, നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ കണ്മണി മോളെയും ഓര്‍ക്കുമല്ലോ’ എന്നാണ് മുക്ത വീഡിയോയ്ക്കൊപ്പം കുറിച്ചത്. കണ്മണിക്കുട്ടിക്ക് പിറന്നാള്‍ ആശംസകളുമായി റിമിക്കൊച്ചമ്മയും എത്തിയിരുന്നു. കഴിഞ്ഞ പതിനെട്ടിനായിരുന്നു കണ്മണിയുടെ പിറന്നാള്‍. സിനിമാരംഗത്തു നിന്നുള്‍പ്പെടെ നിരവധിപ്പേരാണ് കിയാരയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തുന്നത്.






