
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ബ്രൈഡല്‍ കോച്ചര്‍ ഷോ ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നു. ബോളിവുഡിലെ നിരവധി താരങ്ങള്‍ എത്തിയ ചടങ്ങ് ബ്രൈഡല്‍ ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി.
ഷോ സ്റ്റോപ്പറായെത്തി ആലിയയും റണ്വീര് സിങ്ങും ആരാധകരെ വിസ്മയിപ്പിച്ചു. മനീഷ മല്‍ഹോത്രയുടെ ബ്രൈഡല്‍ ഡിസൈനിലെ മനോഹരമായ ഔട്ട്ഫിറ്റിലാണ് ഇരുവരും കാണികളെ അമ്പരപ്പിച്ചത്. രാജകീയമായ ഡിസൈനോട് കൂടിയ സില്‍വര്‍ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്. ഹെവി നെക്ലേസ് പെയര്‍ ചെയ്തു. അലങ്കരിച്ച ബീജ് ഡിസൈനോട് കൂടിയ ഷെര്‍വാണിയിലാണ് റണ്വീര് എത്തിയത്. സങ്കിര്‍ണമായ ഡിസൈനുകളാണ് ഷെര്‍വാണിക്ക് നല്‍കിയത്.
ഇവന്റില്‍ നിന്നുള്ള ആലിയ ഭട്ടിന്റെയും രണ്‍വീര്‍ സിംഗിന്റെയും ഫോട്ടോകളും വിഡിയോകളും കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറയുകയാണ്. പരിപാടിയില്‍ പങ്കെടുക്കാനായി ബോളിവുഡിലെ പ്രശസ്ത താരങ്ങളും എത്തിയിരുന്നു. റാംപ് വാക്കിന് ശേഷം ഷോയില്‍ മുന്‍ നിരയില്‍ ഇരുന്ന ഭാര്യ ദീപിക പദുക്കോണിനെ ചുംബിക്കുന്ന റണ്‍വീറിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.






