
തന്റെ പ്രിയപ്പെട്ട അധ്യാപകനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് ഒലിവിയ കരിയ എന്ന യുവതി. ഒലീവിയ ഹൈസ്കൂള്‍ പഠനകാലത്ത് തന്റെ മെന്ററായിരുന്നു അധ്യാപകനെ തേടിയാണ് വര്ഷങ്ങള്ക്കുശേഷമെത്തിയത്. ഇവര്‍ തന്റെ അധ്യാപകന് പഠനകാലത്ത് തന്നെ പ്രചോദിപ്പിക്കാനായി കുറിച്ച വാക്കുകളാണ് അവളുടെ കയ്യില്‍ പതിപ്പിച്ചത്. ഒലീവിയയും അവളുടെ പ്രിയപ്പെട്ട മെന്ററും തമ്മില്‍ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
വീഡിയോയുടെ ആദ്യ ഭാഗങ്ങളില്‍ ഒലീവിയയും അധ്യാപകനും തമ്മില്‍ കാണുന്നതും സൗഹൃദം പുതുക്കുന്നതുമാണ് കാണാനാകുന്നത്. തുടര്‍ന്ന് ഒലീവിയ മറച്ചു വെച്ചിരുന്ന തന്റെ കൈ അധ്യാപകനെ കാണിക്കുന്നു. ആദ്യം അദ്ദേഹത്തിന് എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവള് കയ്യിലെഴുതിയ വാചകം കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒലീവിയയുടെ ഹൈസ്കൂള്‍ ബിരുദദാന വേളയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് നല്കിയ ഒരു അഭിനന്ദനക്കത്തില്‍ അദ്ദേഹമെഴുതിയ അതേ വരികള്‍ തന്നെയായിരുന്നു അവള് കയ്യില്‍ ടാറ്റു ചെയ്തിരുന്നത്. ഈ വാചകങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം വികാരഭരിതനാവുകയും തന്റെ പ്രിയപ്പെട്ട ശിഷ്യയെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. 'XXIX നിങ്ങളുടെ സാന്നിധ്യം പ്രാധാന്യമര്‍ഹിക്കുന്നു.' എന്നാണ് ഒലിവീയ തന്റെ കയ്യില്‍ ടാറ്റുവായി കുറിച്ചത്. XXIX എന്നത് തന്റെ ക്ലാസ് റൂം നമ്പര്‍ ആയിരുന്നു എന്ന് ഒലീവിയ പറയുന്നു.






