പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എന്ന ചിത്രത്തിലൂടെ കമല്‍ ഹാസനും അമിതാഭ് ബച്ചനും ഒന്നിക്കുകയാണ്. ഇരുവരും ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്റിയാഗോമിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്.
പ്രധാനതാരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു പ്രഖ്യാപനം. കമല്‍ ഹാസന്, പ്രഭാസ്, റാണ ദഗ്ഗുബട്ടി, സംവിധായകന് നാഗ് അശ്വിന് തുടങ്ങി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിഗ് ബി തന്റെ സാന്നിധ്യം അറിയിച്ചത്. അതിനിടെ കമല്ഹാസനെക്കുറിച്ചുളള അമിതാഭ് ബച്ചന്റെ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ചടങ്ങില്‍ അമിതാഭ് ബച്ചനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന് . അതിനിടെയാണ് ബിഗ് ബി ഇടപെട്ടത്. ‘കമല്‍ ജി ഇത്രത്തോളം എളിമ വേണ്ട്. നിങ്ങള്‍ ഞങ്ങള്‍ എല്ലാവരെക്കാളും വലിയ ആളാണ് ’എന്നാണ് അമിതാഭ് ബച്ചന് പറഞ്ഞത്. അതോടെ വേദിയിലും സദസിലുമിരുന്നവര്‍ ചിരിക്കുകയായിരുന്നു.
ഷോലെയിലെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിനെക്കുറിച്ചും കമല്‍ പറഞ്ഞു. ചിത്രത്തെ താന്‍ വെറുത്തെന്നും സിനിമ കണ്ട് ഉറങ്ങാന്‍ സാധിച്ചില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ സിനിമകളെക്കുറിച്ച് അമിതാഭ് ബച്ചന് നല്ലത് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഗ് അശ്വിനാണ് കല്‍ക്കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിന് തന്നെയാണ് തിരക്കഥയും. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

Comments