
കോട്ടയം : എം.എല്‍.എ.യുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് എം.എല്‍.എ. അറിയിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.






