
ഡീപ്ഫേയ്ക്ക് പോണിന് ഇരയായെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഒരു അമേരിക്കന്‍ സ്ട്രീമര്‍ പങ്കുവെച്ചത് നാളുകള്‍ക്ക് മുമ്പായിരുന്നു. തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡീപ് ഫെയ്ക്കിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. പ്രശസ്തരായ ഗായിക ടെയ്ലര് സ്വിഫ്റ്റ്, നടി എമ്മാ വാട്സണ്, ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെ ഭാര്യ മേഗന് മെര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസും ഡൊണാള്‍ഡ് ട്രംപും വരെ ഡീപ് ഫേയ്ക്കിന് ഇരകളായി.
നിര്‍മ്മിതബുദ്ധിയിലെ ഏറ്റവും പുതിയ തലവേദനയാകുകയാണ് ഡീപ് ഫേയ്ക്ക്. ഫോട്ടോകളിലും വീഡിയോകളിലും ഉള്ള ആളുകളെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റി വരയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഡീപ്ഫേക്ക്. സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളും അശ്ലീല ഉള്ളടക്കം സൃഷ്ടിക്കാനായി ഉപയോഗിക്കുന്നതാണ് ഡീപ്ഫെയ്ക്ക് പോണ്.
നീലച്ചിത്ര മേഖലയിലേക്ക് കടന്നിരിക്കുന്ന ഡീപ് ഫേയ്ക്കിന് വെറുമൊരു സാധാരണ ഇമേജ് ഉപയോഗിച്ച് മനസ്സറിയാതെ ഇരിക്കുന്ന സ്ത്രീകളുടെ പോണ് വീഡിയോകള്‍ വായുവില്‍ നിന്നും സൃഷ്ടിക്കാനാകും എന്നതാണ് ഭീഷണി. ഡീപ് ഫേയ്ക്ക് പോണ് സൃഷ്ടിക്കാനായി എഐ ടൂളുകളും ആപ്പുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി കണ്ടുവരുന്നെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന സൂചന.
നേരത്തേ ഹോളിവുഡ് നടി എമ്മ വാട്സണെ പോലെയുള്ള ഒരു സ്ത്രീ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി കാണിക്കുന്ന അശ്ലീല പരസ്യത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് എമ്മ വാട്സന്റെ യഥാര്‍ത്ഥ വീഡിയോയല്ല, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ് കരുതുന്നത്.
'എമ്മ വാട്സന്റെ മുഖം ഉപയോഗിച്ച് നൂറുകണക്കിന് ലൈംഗിക പരസ്യങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്', 'മൊത്തം 201 പരസ്യങ്ങളില്‍ 127 എണ്ണം എമ്മ വാട്സന്റെ മുഖമാണ് അവതരിപ്പിച്ചത്. ബാക്കി 74 വീഡിയോകള്‍ മറ്റ് ഹോളിവുഡ് താരങ്ങളുടെ മുഖങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്' എന്നാണ് യുറോപ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.
സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡീപ്ഫെയ്ക്ക് പോണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വര്‍ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഒറിജിനലിനെ വെല്ലുന്ന രൂപത്തിലാണ് ഈ പുന:സൃഷ്ടി. ഒരാളുടെ ലൈംഗിക സങ്കല്പ്പങ്ങളിലുള്ള ആളെ അവര്‍ ആഗ്രഹിക്കുന്ന ആളുടെ രൂപത്തില്‍ പോണ് കാണാനുള്ള അവസരം നല്കുന്നു എന്നതാണ് ഡീപ് ഫെയ്ക്കിന്റെ ആക്രമണം.
എഐ ടൂളുകള്‍ ഇപ്പോള്‍ ഏറെ ലക്ഷ്യം വെയ്ക്കുന്നത് സ്ത്രീകളെയാണ്. ഒരാളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കി പകരം നഗ്നത നല്‍കിയുള്ള വ്യാജ ഇമേജുകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ എഐ ടൂളുകള്‍ക്ക് സാധിക്കും. പുരുഷന്മാരെയും ഈ രീതിയില്‍ വ്യാജമായി സൃഷ്ടിക്കാമെങ്കിലും കൂടുതല്‍ ഇരകളാക്കുന്നത് സ്ത്രീകളെയാണ്. എഐ ടൂളുകളുടെ ഇരകളാക്കപ്പെട്ടവരുടെ അനേകം സാക്ഷ്യങ്ങള്‍ ഇതിനകം യൂറോപ്പിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒരു സ്ത്രീയുടെ വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിക്കാന്‍ അവളുടെ സമ്മതം ആവശ്യമില്ലാത്ത കാലത്ത് അവളെ മാനസീകമായി മുറിവേല്‍പ്പിക്കാന്‍ എഐ ടൂളുകള്‍ ഉപയോഗപ്പെടുത്താമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇത് സമൂഹത്തില്‍ സ്ത്രീയുടെ സമ്മതം സംബന്ധിച്ച എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകര്‍ ചോദിക്കുന്നു.
ഒരാളുടെ മനസില്‍ മാത്രം ഉണ്ടായിരുന്ന ലൈംഗിക ഫാന്റസികള്‍, ഇപ്പോള്‍ ഇത്തരം ടൂളുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുകയാണെന്നാണ് ബ്ലാക്ക്ബേര്‍ഡ് എഐയിലെ ഇന്റലിജന്‍സ് ഡയറക്ടര്‍ റോബര്‍ട്ട ഡഫ്ഫീല്ഡിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.






