
പത്തനംതിട്ട : ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ചൂരല്‍ കൊണ്ട് മര്‍ദിച്ചതായി പരാതി . സംഭവത്തില്‍ എരുമക്കാട് ഗുരുക്കന്‍ കുന്ന് സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ അധ്യാപകന് ബിനോജിനെതിരേ കേസ് എടുത്തു. ആറന്മുള പോലീസ് ആണ് കേസെടുത്തത്.
മൂന്നാം ക്ലാസുകാരിക്കാണ് മര്‍ദ്ദനമേറ്റത്. ഹോംവര്‍ക്ക് എഴുതാത്തിന് അധ്യാപകന് അടിച്ചെന്ന വിദ്യാര്‍ത്ഥിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധ്യാപകന് ക്ലാസിലെ തറയില്‍ ഇരുത്തി . കൈകള്‍ക്ക് നല്ല വേദനയുണ്ടെന്നും ഇനി ആ സ്കൂളില്‍ പഠിക്കാന്‍ പോകുന്നില്ലെന്നും കുട്ടി പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെ ജെ ആക്ട് പ്രകാരവും ചൂരൽ കൊണ്ട് മർദ്ദിച്ചതിന് ഐപിസി 324 പ്രകാരവുമാണ് അധ്യാപകനെതിരെ കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 324 പ്രകാരം, സെക്ഷൻ 334 അനുശാസിക്കുന്ന കേസൊഴികെ, വെടിവയ്ക്കുന്നതിനോ കുത്തുന്നതിനോ വെട്ടുന്നതിനോ ഉള്ള ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് സ്വമേധയാ ഉപദ്രവിച്ചാൽ, അല്ലെങ്കിൽ കുറ്റകൃത്യത്തിനുള്ള ആയുധമായി ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണം മരണത്തിന് കാരണമാകും. മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു വിവരണത്തിന്റെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.






