ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ എട്ട് അവാര്‍ഡുകളാണ് മലയാളത്തിന്റെ മഹാനടന് നേടിയിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയസപര്യയാണ് താരത്തിന്റേത്. ഇപ്പോഴും മുഖ്യധാരയില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന്റെ അഭിനയം ഇന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളെല്ലാം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അവാര്‍ഡ് തിളക്കത്തിലുള്ള താരത്തിന് അഭിനന്ദനമറയിച്ച് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുള്ള പ്രശസ്തരുമടക്കം പലരും സോഷ്യല്‍ മീഡിയ കുറിപ്പുകളെഴുതിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ മാമാങ്കത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി തെഹ്ലാന് നേരിട്ട് കണ്ടാണ് തന്റെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. മ്മൂട്ടിക്കൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ടിട്ടുണ്ട്.
‘‘നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ഫാന്‍ മൊമന്റ്. കൊച്ചിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കണ്ട് അഭിനന്ദനം അറിയിക്കാതിരിക്കുന്നത് എങ്ങനെ? അദ്ദേഹത്തിന്റെ അടുത്ത് ആയിരിക്കുമ്പോള്‍ നമ്മുടെ ചുണ്ടില്‍ നിന്ന് പുഞ്ചിരി മായില്ല. അദ്ദേഹത്തോട് ഒരു ആരാധനയോടെയാവും നമ്മള് നില്ക്കുക. ഒരു ഹഗ് ഞാന്‍ ചോദിച്ചു. എനിക്കത് കിട്ടുകയും ചെയ്തു”, ചിത്രത്തിനൊപ്പം പ്രാചി ട്വിറ്ററില്‍ കുറിച്ചു.

Comments