ലഹരിയുടെ ഉപയോഗവും വില്‍പ്പനയും തടയുക എന്ന ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ലഹരിയുമായി ബന്ധപ്പെട്ട എന്‍ ഡി പി എസ് കേസുകളിലാണ് ആദ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡ്രോണ്‍ പരിശോധന കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തിലാണ് നടത്തിയത്. പരിശോധന റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പൂര്‍ത്തിയായി.
ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പെട്രോളിംഗ് നടത്തുന്നത്. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. സംസ്ഥാനത്ത് പോലീസിന്റെ ഡ്രോണ്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കീഴില്‍ പരിശീലനം ലഭിച്ച 45 പൊലീസ് അംഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനതല മേല്‍നോട്ടം സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ ജി പി പ്രകാശാണ് നിര്‍വ്വഹിക്കുന്നത്. ഡ്രോണ്‍
ആദ്യഘട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെയാണ് നിരീക്ഷണം നടത്തുക. ബൈക്ക് സ്റ്റണ്ടിങ്,ബൈക്ക് റേസിംഗ് എന്നിവ നടത്തുന്നവരെ പിന്തുടര്ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി കണ്ട്രോള് റൂമില്‍ എത്തിക്കും. നമ്പര്‍ പ്ലേറ്റില്‍ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Comments