
ചെന്നൈ: കൊറോണ പോലെയുള്ള മാരക വൈറസുകളില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഇഴഞ്ഞ് തീര്‍ത്ഥാടനം നടത്തി മൂന്ന് സന്യാസിമാര്‍. ഉത്തരാഖണ്ഡിൽ നിന്ന് രാമേശ്വരത്തേക്ക് 4,000 കിലോമീറ്റർ തീർത്ഥാടനമാണ് നടത്തുന്നത്.
മാരകമായ രോഗം ഇനിയും ആവർത്തിക്കാതിരിക്കാനും ഇഴഞ്ഞ് തീര്‍ത്ഥാടനം. മധ്യപ്രദേശിലെ ഗംഗാപൂരിൽ പ്രവർത്തിക്കുന്ന കോലോ ഗോതം ആശ്രമത്തിലെ മൂന്ന് ശിഷ്യന്മാരാണ് റോഡിലൂടെ ഇഴഞ്ഞ് രാമേശ്വരത്തേക്ക് തീർത്ഥാടനം നടത്താൻ ഇറങ്ങിയിരിക്കുന്നത്.
തെർമോകോൾ ഷീറ്റിൽ കിടന്ന് ഇഴഞ്ഞാണ് യാത്ര. കഴിഞ്ഞ വർഷം ജൂൺ 29ന് പദയാത്ര ആരംഭിച്ച ഇവര്‍ ദേശീയപാതയിലൂടെയ ഇഴഞ്ഞു നീങ്ങി. ഇപ്പോള്‍ തിരുവണ്ണാമലൈ ജില്ലയിലെ വന്ദ്വാസിയില് എത്തി നില്‍ക്കുകയാണ്.
ലോകനന്മയ്ക്കും കൊറോണ പോലുള്ള മാരക രോഗങ്ങൾ വീണ്ടും പടരാതിരിക്കാനും നടത്തുന്ന തീര്‍ത്ഥാടന യാത്രയില്‍ തങ്ങൾ ദിവസവും 10 കിലോമീറ്റർ വരെ താണ്ടുമെന്ന് ഇവര്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. യാത്ര ഒരു മാസം പിന്നിട്ടിരിക്കുകയാണ്.






