
പ്രേതാനുഭങ്ങള് സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയെങ്കിലും ജീവിതത്തില്‍ അങ്ങിനെയുള്ള വിശ്വാസങ്ങള്‍ പുലര്ത്തന്നവര് വിരളമാണ്. എന്നാല്‍ താന്‍ ഒട്ടുംതന്നെ ഭൗതീകവാദിയല്ലെന്നാണ് ബോളിവുഡ് സൂപ്പര്‍ നടിമാരില്‍ ഒരാളായ നര്‍ഗീസ് ഫക്രി പറയുന്നത്. ബോളിവുഡ് നടി നര്‍ഗ്ഗീസ് ഫക്രി പങ്കുവെച്ച അനുഭവങ്ങള്‍ കേട്ടാല്‍ അത് അത്ര അസാധാരണമെന്ന പറഞ്ഞ് തള്ളിക്കളയാനാകില്ല.
രണ്‍ബീര്‍ കപൂറിനൊപ്പം 2011 ല്‍ പ്രത്യക്ഷപ്പെട്ട റോക്ക്സ്റ്റാര്‍ താരം അടുത്തിലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുംബൈയില്‍ സെമിത്തേരിയ്ക്ക് സമീപത്തെ ഒരു വീട്ടില്‍ താന്‍ നേരിട്ട പ്രേതാനുഭവങ്ങള്‍ വിവരിച്ചത്. സെമിത്തേരിയ്ക്ക് സമീപത്തുള്ള ഹില്റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാന്‍ പോയപ്പോള്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഇവിടെ ഉറക്കത്തില്‍ ദു:സ്വപ്നം കാണുന്നതും പുലര്‍ച്ചെ 3 മണിക്ക് ഞെട്ടിയുണരുന്നതും പതിവായിരുന്നെന്നും പറയുന്നു. വെറും മൂന്ന് ദിവസം മാത്രമാണ് താരം ഈ നിലയില്‍ ഈ വീട്ടില്‍ കഴിഞ്ഞത്. അസ്വാഭാവികമായി തോന്നിയതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് ഇവിടം കാലിയാക്കിയെന്നും പറയുന്നു. ആ വീട്ടില്‍ ഉറങ്ങിയിരുന്ന കാലത്ത് കണ്ടിരുന്ന സ്വപ്നങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്നാണ് താരം പറയുന്നത്.
സ്വപ്നത്തില്‍ വെളുത്ത് വിളറിയിരിക്കുന്ന ആറോ അഞ്ചോ കാലുകളുള്ള പ്രേതത്തെ പോലെ ഒരാളെയാണ് കണ്ടത്. ഇയാള്‍ തന്നെ സെമിത്തേരിയിലേക്ക് എടുത്തുകൊണ്ടുപോയി. അവിടെ അയാള്‍ സ്വന്തം കൈകൊണ്ട് കുഴി തോണ്ടി അവിടെ മുമ്പ് മറവു ചെയ്തിരുന്ന ആള്‍ക്കാരുടെ അസ്തികളും മാംസങ്ങളും പുറത്തെടുത്ത് തിന്നാന്‍ തുടങ്ങി. തന്നോടും തിന്നാന്‍ ആവശ്യപ്പെട്ടു. ഇതായിരുന്നു സ്വപ്നം. താമസിച്ച നാലു ദിവസം ഒരേതരം സ്വപ്നം കണ്ടതോടെ അവിടെ നിന്നും വിടാന്‍ തീരുമാനിച്ചു.
തന്റെ ടീമിനോട് ഡല്‍ഹിയിലേക്ക് മാറാന്‍ തീരുമാനിച്ചെന്നും മറ്റൊരിടം കണ്ടെത്താനും ആവശ്യപ്പെട്ടു. തന്റെ സാധനങ്ങള്‍ മാറ്റാന്‍ എത്തിയവര്‍ വീട്ടില്‍ ചത്ത നിലയില്‍ ചെറിയ ആറു പക്ഷികളെ കൂടി കണ്ടെത്തിയതോടെ ഞെട്ടിവിറച്ചെന്ന് താരം പറയുന്നു. എന്താണ് അവിടെ നടന്നതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ അവിടെ നിന്നും മാറിയത് കൊണ്ടു രക്ഷപ്പെട്ടു എന്നാണ് കരുതുന്നതെന്നും പറഞ്ഞ താരം താന്‍ ഒരിക്കലും ഒരു യുക്തിവാദിയല്ലെന്നും വ്യക്തമാക്കുന്നുണ്ട്. മാഷബിള്‍ മിഡില്‍ ഈസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് നര്‍ഗ്ഗീസ് തന്റെ അനുഭവം പറഞ്ഞത്.






