
തൊടുപുഴ: ഭാര്യയും മക്കളും ഉണ്ടെങ്കിലും അവരുമായി ബന്ധപ്പെടാന്‍ താത്പര്യമില്ലാത്ത യുവാവ് എന്നതിലപ്പുറം നൗഷാദിനെക്കുറിച്ച് അറിയില്ലായിരുന്നെന്നു നൗഷാദിന്റെ തൊഴിലുടമ മണിയാറന്‍കുടി ലിസി ഭവനത്തില്‍ ബെറ്റി വര്‍ഗീസ് (സന്തോഷ്) പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അടൂരില്‍ താമസിക്കുന്ന അമ്മ ലിസിയാണ് ഫോണ്‍ നമ്പര്‍ നല്കി ജോലിക്കായി നൗഷാദിനെ തന്റെയടുത്തേക്ക് അയച്ചതെന്നു സന്തോഷ് പറഞ്ഞു. ''നൗഷാദ് ഇവിടെ എത്തിയപ്പോള്‍ കുഴിമറ്റത്തെ വീട്ടില്‍ താമസം തുടങ്ങി. വന്നപ്പോള്‍തന്നെ മികച്ച ജോലിക്കാരനെന്ന് ഉറപ്പിച്ചു.
അതോടെ വിശ്വസ്തനായി കൂടെക്കൂട്ടി. 10,000 രൂപ മാസശമ്പളം പറഞ്ഞായിരുന്നു ജോലി. റബര്‍, തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടയുള്ള കൃഷിയാണ് ചെയ്തിരുന്നത്. വീടിനോടു ചേര്‍ന്നു ചെറിയൊരു ആട് ഫാമും നടത്തിയിരുന്നു. ഇവയൊക്കെ നോക്കിനടത്തിയിരുന്നത് നൗഷാദായിരുന്നു. മണിയാറന്‍കുടിയിലെ സ്ഥലത്തു കാപ്പിക്കൃഷിയുണ്ട്.
ഇടയ്ക്കു ജോലിക്കായി നൗഷാദിനെ മണിയാറന്കുടിക്കും കൊണ്ടുപോയിരുന്നു. ഇതിനിടെ ടി.ബി. രോഗം പിടിപെട്ട നൗഷാദ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രോഗം ബാധിച്ചു മൂന്നു മാസത്തോളം ജോലി ചെയ്യാനാകാത കിടന്നു. രോഗം മാറിയതോടെ കൃഷിപ്പണികളില്‍ വീണ്ടും സജീവമായി. നൗഷാദ് നാടുവിട്ടുവരാനുണ്ടായ കാരണം അറിഞ്ഞിരുന്നില്ല.
നൗഷാദുമായി ബന്ധപ്പെട്ട വാര്‍ത്തയും അറിഞ്ഞിരുന്നില്ല. ഇത്രയേറെ ജീവഭയത്തിലാണ് നൗഷാദ് കഴിഞ്ഞിരുന്നതെന്നു വിശ്വസിക്കാനാവുന്നില്ല. എല്ലാവരോടും സൗമ്യഭാവത്തിലാണ് പെരുമാറിയിരുന്നത്. എട്ടു മാസമായി ശമ്പളം വാങ്ങിയിരുന്നില്ല. തിരിച്ചുവരുമെന്നും ശമ്പളക്കുടിശിക അപ്പോള്‍ തന്നാല്‍മതിയെന്നും പറഞ്ഞിട്ടാണ് പോലീസിനൊപ്പം പത്തനംതിട്ടയിലേക്കു നൗഷാദ് പോയിരിക്കുന്നത്''- സന്തോഷ് പറഞ്ഞു.
ജയ്മോന്റെ ചടുലനീക്കം ; മണിക്കൂറിനുള്ളില്‍ നൗഷാദ് സ്റ്റേഷനില്‍
തൊടുപുഴ: ഒട്ടും സമയം പാഴാക്കാതെ, മഴയെ പോലും അവഗണിച്ചു നടത്തിയ അനേ്വഷണമാണ് കേരള പോലീസിനുതന്നെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തം സമ്മാനിക്കാന്‍ തൊടുപുഴ ഡിെവെ.എസ്.പി. സ്ക്വാഡിലെ സീനിയര്‍ സി.പി.ഒ: കെ. ജയ്മോന് സഹായകമായത്.
ബന്ധുവും വ്യാപാരിയുമായ രാജേഷ് വിളിച്ചറിയിച്ചപ്പോള്തന്നെ കുഴിമറ്റത്തേക്കു പുറപ്പെട്ടു. അതിനു മുമ്പ് തൊഴിലുടമ സന്തോഷിനെ വിളിച്ചു കൃഷിയിടത്തില്‍ നൗഷാദ് എന്ന ജോലിക്കാരനുണ്ടോയെന്ന് ഉറപ്പാക്കി. ഓട്ടോറിക്ഷയോ കാറോ ചെന്നെത്താത്ത സ്ഥലമാണ് കുഴിമറ്റം.
രണ്ടു കിലോമീറ്ററിലേറെ കല്ലും കുഴികളും നിറഞ്ഞ വനപാതയിലൂടെ സഞ്ചരിക്കണം. െബെക്കില്‍ അവിടെയെത്തി സന്തോഷിനോടു ചോദിച്ചപ്പോള്‍, നൗഷാദ് ഭക്ഷണശേഷം മറ്റൊരു പറമ്പിലേക്കു പണിക്കു പോയെന്ന് അറിഞ്ഞു. സന്തോഷിനെയും കൂട്ടി പറമ്പിലെത്തി നൗഷാദിനെ തിരിച്ചറിഞ്ഞു.
ഉടന്‍ തൊടുപുഴ ഡിെവെ.എസ്.പി: മധുബാബുവിനെയും കോന്നി ഡിെവെ.എസ്.പി: രാജപ്പന് റാവുത്തരെയും വിവരമറിയിച്ചു. എത്രയും വേഗം നൗഷാദിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ നൗഷാദിനോടും സന്തോഷിനോടും വെളിപ്പെടുത്തിയില്ല.
രാവിലെ ഏഴിനു ജയ്മോന് ഒറ്റയ്ക്കു തുടങ്ങിയ ദൗത്യം രണ്ടര മണിക്കൂറിനുശേഷം നൗഷാദിനെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അവസാനിച്ചത്. സന്തോഷും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനില്‍ വച്ചാണ് തന്നെ കൊലപ്പെടുത്തിയെന്നും കുഴിച്ചുമൂടിയെന്നുമുള്ള വാര്‍ത്ത നൗഷാദ് അറിഞ്ഞത്.






