പത്തനംതിട്ട: ഭാര്യയെ ഭയന്ന് ഒന്നര വര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം ഇന്നലെ വെളിച്ചത്തുവന്ന നൗഷാദ് വീണ്ടും ജോലി സ്ഥലത്തേക്ക് മടങ്ങുന്നു. ഇന്നു തന്നെ ജോലി സ്ഥലത്തേക്ക് മടങ്ങുമെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
ജോലി സ്ഥലത്തേക്ക് ഇന്നു തന്നെ മടങ്ങും. അന്ന തന്നെ മര്‍ദ്ദിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. ആ പ്രദേശത്തുള്ളവരാണ്. തന്നേക്കാള്‍ കൂടുതല്‍ ഭാര്യയ്ക്ക് അവരെ അറിയാം. ഭാര്യയെതാന് മര്‍ദ്ദിച്ചിട്ടില്ല. വഴക്കിട്ടപ്പോള്‍ പലതും പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ല. ഭാര്യയോടുള്ള പേടി കൊണ്ട് മാറിനിന്നതാണ്. കുഞ്ഞുങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്.- നൗഷാദ് പറയുന്നു.
തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ താല്പര്യമില്ല. അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്ന് കരുതിയാണ് താന്‍ പോയതെന്നും നൗഷാദ് പറഞ്ഞു.
പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് ഭാര്യ അഫ്സാന പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ കുഴിച്ച് മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസമാണ് നൗഷാദിനെ തൊടുപുഴ കുഴിമറ്റത്ത് നിന്ന് കണ്ടെത്തുന്നത്. തോട്ടത്തില്‍ ജോലിക്കാരനായിരുന്നു നൗഷാദ്.
പോലീസ് കണ്ടെത്തിയ നൗഷാദ് ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം മടങ്ങിയിരിന്നു. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവാണ് പരാതി നല്‍കിയത്. കൊലക്കേസില്‍ നിന്ന് ഒഴിവാക്കിയതോടെ അഫ്സാന ഇന്ന ജാമ്യത്തിലിറങ്ങുമെന്നാണ് സൂചന. നിലവില്‍ അട്ടക്കുളങ്ങര വനിത ാ ജയിലില്‍ റിമാന്‍ഡിലാണ് അവര്‍.

Comments