മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് മല്ക്കപുര് മേഖലയില്‍ നന്ദുര് നക ഫ്ളൈ ഓവറില്‍ എന്‍.എച്ച്53ലാണ് അപകടമുണ്ടായത്.
ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബാലാജി ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഒരു ബസ്. അമര്‍നാഥ് യാത്ര തീര്ഥാടകവുമായി ഹിങ്ഗോലിയില് നിന്ന് മടങ്ങുകയായിരുന്നു. റോയല്‍ ട്രാവല്‍സ് കമ്പനിയുടെതാണ് മറ്റൊരു ബസ്.
രണ്ടു ബസുകളിലുമുണ്ടായിരുന്ന 32 പേര്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിരുന്നു. ഇവര്‍ക്ക് പ്രാഥമിക ശുശ്രുഷ നല്നിക ശേഷം മടക്കിഅയച്ചു. അമര്‍നാഥ് യാത്ര കഴിഞ്ഞുവന്നവരാണ് മരിച്ചവര്‍.
ബുല്‍ദാനയില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഈ മാസം ഒന്നിന് സമൃദ്ധി-മഹാമാര്‍ഗ എക്സ്പ്രസ്വേയില് ബസിനു തീപിടിച്ച് 25 മപര് വെന്തുമരിച്ചിരുന്നു.






