
ന്യൂഡല്‍ഹി : ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തില്‍ ഇന്ന് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ സിലിണ്ടറികളുടെ വില ഇന്നു മുതല്‍ 99 .75 രൂപയാണ് കുറച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 19 കിലോഗ്രാം വാണിജ്യ എല്‍ പിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 1680 രൂപ നല്‍കണം . നേരത്തെ 1780 രൂപനല്‍കണമായിരുന്നു. അതേ സമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടുരുകയാണ്.
നേരത്തെ ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. എന്നാൽ, മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി വില കുറച്ചിരുന്നു. മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 19 കിലോ യൂണിറ്റിന് 83.50 രൂപ കുറച്ച് 1,773 രൂപയാക്കി.
വാണിജ്യ, ഗാർഹിക എൽപിജി വിലകൾ എല്ലാ മാസവും ആദ്യ തീയതിയിൽ പുതുക്കാറുണ്ട്. പുതിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. 27 ദിവസത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില 14.2 കിലോയ്ക്ക് 1,112 രൂപ നൽകണം. എറണാകുളത്ത് 1110 രൂപയാണ് വില. കോഴിക്കോട് 1111 .50 രൂപ നൽകണം.
എൽപിജി വിലയുടെ പ്രതിമാസ പരിഷ്കരണം
സർക്കാർ നടത്തുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) സാധാരണയായി എല്ലാ മാസവും ആദ്യ ദിവസം എൽപിജി വില പരിഷ്കരിക്കുന്നു. പ്രാദേശിക നികുതികളെ ആശ്രയിച്ച് ഗാർഹിക പാചക വാതകത്തിന്റെ വില സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില ആഭ്യന്തര എൽപിജി വിലയെ ബാധിക്കുന്നു. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1780 രൂപയിൽ നിന്ന് 1680 രൂപയായി കുറഞ്ഞു.
കൊൽക്കത്തയിൽ നേരത്തെ 1895.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇനി 1802.50 രൂപ നൽകിയാൽ മതി. അതുപോലെ മുംബൈയിൽ നേരത്തെ 1733.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടർ ഇനി 1640.50 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ 1945.00 രൂപയിൽ നിന്ന് 1852.50 രൂപയായി കുറഞ്ഞിട്ടുണ്ട്.






