
തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തടസമാകും വിധം കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാർ കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും 28,000 കിലോയ്ക്ക് മുകളിൽ ഭാരം ലോറിയിൽ കയറ്റരുതെന്നുമായിരുന്നു ഏർപ്പെടുത്തിയ നിയന്ത്രണം.
ഇതാണ് മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ കല്ലിെന്റ ദൗര്‍ലഭ്യം സാരമായി ബാധിച്ചിരുന്നു. ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ വിഷയം ചർച്ചയാവുകയുണ്ടായി. തുടര്ന്നാണ്സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തമിഴ്നാട് സർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തിയത്.






