
ന്യൂഡല്‍ഹി: അനധികൃതമായി വിദേശ സംഭാവനകളും ഇടപെടലുകളും നടത്തുന്ന 20000 സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ധാക്കി. സന്നദ്ധ സംഘടനകള്‍ക്കായുള്ള എഫ്സിആര്‍എ പാലിക്കാത്തതാണ് രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കേന്ദ്രങ്ങള്‍ കൂട്ടത്തോടെ പൂട്ടി പോകാന്‍ കാരണം.
രാജ്യത്ത് നിലവിലുള്ള 33000 സംഘടനകളില്‍ 13000 സംഘടനകള്‍ക്കു മാത്രമേ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തിന്റെ അവലോകന യോഗത്തില്‍ മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഘടനകളുടെ ഇടപാടുകളും പ്രവര്‍ത്തനങ്ങളും മന്ത്രാലയം ഒരു വര്‍ഷമായി നിരീക്ഷിച്ചു വരുകയാണെന്നും ഈ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.






