
തൊടുപുഴ: വ്യാജ രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തിയ സ്കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ. കാമറകളില്‍ പതിഞ്ഞ നിയമലംഘനത്തിന് പിഴ ഒടുക്കാന്‍ യഥാര്‍ഥ നമ്പരിലുള്ള സ്കൂട്ടര്‍ ഉടമയ്ക്ക് നോട്ടീസ് കിട്ടിയതോടെയാണ് വ്യാജ നമ്പരുമായി വാഹനം ഓടിച്ചിരുന്ന യുവാവ് പിടിയിലായത്.
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിഴയൊടുക്കാന്‍ നോട്ടീസ് ലഭിച്ചതോടെ പരാതിയുമായി യഥാര്‍ഥ ഉടമ തൊടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു. തെരച്ചില്‍ നടത്തിയ പോലീസ് വ്യാജനെ െകെയോടെ പൊക്കി. ഇടവെട്ടി വലിയജാരം െതെപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷാഹിനെയാ (25)ണ് തൊടുപുഴ പോലീസ് പിടികൂടിയത്. കെ.എല്‍ 38 ജി 9722 എന്ന നമ്പരാണ് സ്കൂട്ടറില്‍ ഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഈ നമ്പര്‍ മൂവാറ്റുപഴ കടുക്കാസിറ്റി സ്വദേശി ചിലമ്പിക്കുന്നേല്‍ മോളിയുടെ സ്കൂട്ടിറിന്റേതാണ്.
ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ എ.ഐ. കാമറകളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് നോട്ടീസാണ് മോളിക്ക് ലഭിച്ചത്. ഈ സ്ഥലങ്ങളിലൊന്നും മോളി പോയിട്ടില്ല. മോളിയുടെ സ്കൂട്ടറിന്റെ അതേ നിറത്തിലുള്ള വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് നോട്ടീസിനൊപ്പമുള്ളത്.
ഇതോടെ ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ച െവെകിട്ട് ഇടവെട്ടി ഭാഗത്തുനിന്നും എസ്.ഐ.:ടി.ജി.ഷംസുദ്ദീനാണ് സ്കൂട്ടറും ഉടമയായ യുവാവിനെയും കണ്ടെത്തിയത്. വാഹനത്തിന്റെ എന്ജിന് നമ്പരും ഷാസി നമ്പരും ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്കൂട്ടര്‍ ഉടുമ്പന്നൂര്‍ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി.
പിക്കപ്പ് ഡ്രൈവറായ ഷാഹിന്‍ മറ്റൊരാളുടെ െകെയില്‍ നിന്നും സ്കൂട്ടര്‍ വിലയ്ക്ക് വാങ്ങിയതാണെന്നു മൊഴി നല്കി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. ഷാഹിനെ കോടതിയില്‍ ഹാജരാക്കി. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.






