
കോഴിക്കോട്: തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യം ഉള്ളതിനാല്‍ ആത്മഹത്യ ചെയ്യാനോ ഒളിച്ചോടാനോ പോകുന്നില്ലെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിവാദത്തില്‍ കുടുങ്ങിയ കിസ് ഓഫ് ലൗ പ്രതിഷേധ തലവന്‍ രാഹുല്‍ പശുപാലന്. ആരേയൂം ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലാത്തതിനാലും നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണെന്നതിനാലും ഈ ആക്രമണങ്ങള്‍ അലട്ടുന്നില്ലെന്നും രാഹുല്‍ പശുപാലന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയെന്ന കുറ്റത്തിന് ജയിലിലായിരുന്ന രാഹുല്‍.
ജാമ്യം കിട്ടാതെ 14 മാസം ജയിലില്‍ കഴിഞ്ഞ ശേഷം ശനിയാഴ്ച മോചിതനായിരുന്നു. ഇയാള്‍ക്കൊപ്പം വിവാദ നായികയായി മാറിയ രശ്മി പത്തുമാസവും ജയിലില്‍ കിടന്നു. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും 'അറിഞ്ഞില്ല'. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ടെന്നും രാഹുല്‍ പറയുന്നു.
ഇങ്ങിനെ പോകുന്നു പോസ്റ്റ് :
തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്ക്കുക .
"The present petitioner however was not involved in trafficking of CW2 and 3 from place to place .It is evident that she was some way involved in some other program known as " kiss of love" in respect of which there were investigation and she has been arraigned as accused no :4(Order Copy https://goo.gl/TUUxKU )
പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ട്രാഫികിങ് നടത്തി എന്ന കുറ്റാരോപണത്തിനു ഒരു വര്‍ഷത്തിനു ശേഷം ജാമ്യം അനുവദിക്കുമ്പോള്‍ കര്‍ണാടക ഹൈ കോടതി പറഞ്ഞ വാക്കുകള്‍ ആണിത്. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും 'അറിഞ്ഞില്ല'. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ കേരളത്തില്‍ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല.
എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നല്‍കും എന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ തീരുമാനിച്ചില്ല എങ്കില്‍ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞേനെ. ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരോപണങ്ങള്‍ മാത്രമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു മനസിന് ധൈര്യം പകര്‍ന്നു ഒപ്പം നില്‍ക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുന്‍പരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൊയ്തവരോടും എല്ലാം സ്നേഹം മാത്രം.






