ന്യൂഡല്‍ഹി: രാജ്യത്ത് ലാപ്ടോപ്പ്, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ ഇന്ന് ഇത സംബന്ധിച്ച് ഉത്തരവിറക്കി. ആഭ്യന്തര ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.
ഇവയുടെ ഇറക്കുമതി അംഗീകൃത ലൈന്‍സ് ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ഉത്തരവില്‍ പറയുന്നു. ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് ഇവയുടെ ഇറക്കുമതി 19.7 ബില്യണ്‍ ആയിരു്നനു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.25% വര്‍ധനവ്.
ഇന്ത്യയില്‍ എത്തുന്ന ലാപ്ടോപ്പ്, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ ഏറെയും ചൈനയില്‍ നിന്നാണ്. ഡെല്‍, എയ്സര്‍, സാംസങ്, എല്‍ജി, പാനസോണിക്, ആപ്പിള്‍, ലെനോവോ, എച്ച്.പി എന്നിവയാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ പ്രധാന ലാപ്ടോപ്പ് കമ്പനികള്‍. ഇവയുടെ പ്രധാന ഭാഗങ്ങളെല്ലാം വരുന്നത് ചൈനയില്‍ നിന്നാണ്.






