
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണമെന്നും ഭണ്ഡാരത്തില് നിന്നും കിട്ടുന്ന പണം മിത്തുമണി എന്ന് വിളിക്കണമെന്നും നടന് സലീംകുമാര്‍. സ്പീക്കര്‍ എഎന്‍ ഷംസീര്‍ തലയിട്ട മിത്ത് വിവാദത്തില്‍ തന്റെ പ്രതികരണം സലിംകുമാര്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
ദേവസ്വംമന്ത്രി രാധാകൃഷ്ണന്റെ ചിത്രത്തോടെയാണ് സലിംകുമാറിന്റെ പോസ്റ്റ്. ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരേ എന്‍എസ്എസ് പ്രതിഷേധവുമായി എത്തിയത് വിവാദം കൂടുതല്‍ ശക്തമാക്കിയിരുന്നു. എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
സലിംകുമാറിന്റെ പോസ്റ്റ്:
''മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്ക്കുമ്പോള്
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..''






