ബോളിവുഡില്‍ കിംഗ് ഖാനായി തിളങ്ങി നില്ക്കുന്ന താരമാണ് ഷാരൂഖ് ഖാന്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരം കൂടിയാണ് എസ്ആര്‍കെ. ചെറിയ ഇടവേളയ്ക്കു ശേഷം ‘പഠാന്’ എന്ന സിനിമയിലൂടെയുള്ള താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വന്‍ വിജയമായ ‘പഠാനി’നു ശേഷം താരത്തിന്റെ പുതിയ ചിത്രം ജവാന് റിലീസിന് തയാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയിലെ ഗംഭീര ഡാന്‍സ് നമ്പര്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ട്വീറ്റും അതിന് എസ്ആര്‍കെ നല്കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഈ നായകന് 57 വയസായെന്ന് വിശ്വസിക്കുമോ എന്നാണ് ആനന്ദ് ട്വീറ്റ് ചെയ്തത്. ‘‘ഈ ഹീറോയ്ക്ക് 57 വയസോ? ഇദ്ദേഹത്തിന്റെ പ്രായമാകല്‍ പ്രക്രിയ ഗുരുത്വാകര്‍ഷണ ശക്തിയെ എതിര്‍ക്കുന്നതാണ്. പലരേക്കാളും പത്ത് മടങ്ങ് ജീവിക്കുകയാണ് അദ്ദേഹം...’’ പാട്ടിലെ ഒരു രംഗം പങ്കിട്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു.
അതിനു മറുപടിയായി ഷാരൂഖും കുറിച്ചു. ‘‘ജീവിതം വളരെ ചെറുതും വേഗമേറിയതുമാണ് സാര്‍, അതിനൊപ്പം മുന്നോട്ടുപോവാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ചിരിച്ചും കരഞ്ഞും വിറച്ചും പറന്നും പറ്റുന്നതെല്ലാം ചെയ്ത് രസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചിലരെയെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം നീന്തുമെന്ന പ്രതീക്ഷയില്‍. സന്തോഷിക്കുന്ന കുറച്ചു നിമിഷങ്ങളുടെ സ്വപ്നം പോലെ...’’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഒരു കൂട്ടം ഡാന്‍സര്‍മാര്‍ക്കൊപ്പം ചുവടുവെക്കുന്ന ഷാരുഖിനെയാണ് ജവാനിലെ ആദ്യത്തെ പാട്ടില്‍ കാണുന്നത്. പുസിന്ദാ ബന്ദാ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയത് അനിരുദ്ധാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നായികയായി എത്തുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Comments