
സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരുള്ള താരജോഡികളാണ് ജീവ ജോസഫും അപര്‍ണ തോമസും. അവതാരകരായി തിളങ്ങിയ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ സ്വന്തമാക്കുന്നത്. പലരും മാതൃക ദമ്പതിമാരായാണ് ഇവരെ വിശേഷേപ്പിക്കാറുള്ളത്. ഇവര്‍ യൂട്യുബിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെയായി പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. തങ്ങളുടെ യാത്രകള്‍ മുതല്‍ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇടക്കാലത്ത് യൂട്യൂബില്‍ നിന്നും ഒരു ഇടവേളയെടുത്ത താരങ്ങള്‍ വീണ്ടും പുതിയ ചാനലുമായി സജീവമായിട്ടുണ്ട്. മുന്‍ ചാനല്‍ പാര്‍ട്ണര്‍മാരുമായി ഉണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് ആ ചാനല്‍ ഉപേക്ഷിച്ച് ഇവര്‍ പുതിയ ചാനല്‍ ആരംഭിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി ഇരുവരും വിഡിയോകളുമായി എത്താറുണ്ട്. ഒപ്പം പുതിയ യാത്രകളും ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തായ് ലന്‍ഡില്‍ അവധി ആഘോഷിക്കുകയാണ് താരങ്ങള്‍.
ജീവ പങ്കുവച്ച പുതിയ ചിത്രവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. രസകരമായ രീതിയിലാണ് ജീവയുടെ പോസ്റ്റ്. 'ജീവയും അപര്‍ണ്ണയും തായ് ലന്‍ഡില്‍ നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ വെക്കേഷനില്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്. (വായിക്കുമ്പോള്‍ ടൂണില്‍ വായിക്കുക)', എന്ന് കുറിച്ചുകൊണ്ടാണ് ജീവയുടെ പുതിയ പോസ്റ്റ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ജീവ കുറിച്ചത്.
ജീവയുടെ പോസ്റ്റിന് കമന്റുമായി അപര്‍ണ്ണയും എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടിയത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'ജീവയും അപര്‍ണയും തായ്ലന്ഡില് ഉണ്ടെന്ന് സൂചന കേരള പോലീസ് തായ്ലന്ഡിലേക്ക്, തായ്ലന്ഡില് ജീവക്കും അപര്‍ണക്കും സംഭവിച്ചത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, തായ്ലന്ഡില് ജീവയ്ക്ക് സംഭവിച്ചത് എന്ത്.... കാണാന്‍ അടുത്ത പോസ്റ്റ് വരുന്നത് വരെ നമുക്ക് വൈറ്റ് ആക്കാം.. നല്ല പോസ്റ്റ് വന്നോട്ടെ...' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






