
പോപ്താരവും ഗ്രാമി ജേതാവുമായ ലിസോയ്ക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്കി സഹപ്രവര്‍ത്തകര്‍. ലിസോ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും മതപരവും വംശീയപരവുമായ വിവേചനം കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഗായികയുടെ മുന്‍ സഹായികളായ മൂന്ന് നര്‍ത്തകരാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൊസാഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂവരും ലിസോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. അരിയാന ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയല്‍ റോഡ്രിഗസ് എന്നിവരാണ് പരാതിക്കാര്‍. ലിസോയും അവരുടെ പ്രൊഡക്ഷന്‍ കമ്പനിയും ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഒരിക്കല്‍ ആംസ്റ്റര്‍ഡാമിലെ സംഗീത നിശയ്ക്കു ശേഷം ലിസോയും സംഘവും ഒരു ക്ലബ്ബിലെ സെക്സ് തീം ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ ആ ക്ലബ്ബിലെ നഗ്നരായ നര്‍ത്തകര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ജോലി നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ട് തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും പരാതിക്കാരിലൊരാളായ നര്‍ത്തകര്‍ പറഞ്ഞു. കൂടാതെ നഗ്ന ഫോട്ടോ ഷൂട്ടിനു നിര്‍ബന്ധിച്ചു.
ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണവും ലിസോയ്ക്കെതിരെ ഉയര്‍ന്നു. തന്റെ ശരീരത്തെക്കുറിച്ച് എല്ലായ്പ്പോഴും പോസിറ്റീവ് ആയി പൊതുവേദികളില്‍ സംസാരിക്കുന്ന ലിസോ യഥാര്‍ഥ ജീവിതത്തില്‍ അതിനു നേര് വിപരീതമാണെന്ന് പരാതിക്കാര്‍ ഉന്നയിച്ചു. ശരീരഭാരം കൂടുതലുളളവരെ മാനസികമായി തളര്‍ത്തുകയും മറ്റുളളവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചു.
ലിസോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നൃത്തസംഘത്തിലെ നേതാവ് മറ്റു സംഘാംഗങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു. അതേസമയം നര്‍ത്തകരുടെ ആരോപണത്തെക്കുറിച്ച് ലിസോയോ അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പരാതിക്കാരുടെ തീരുമാനം.






