
നടന്‍ യാഷിനൊപ്പമുളള റാപ്പര്‍ വേടന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വേടന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. വേദിയിലേക്ക് യാഷാണ് വേടനെ കൈ കൊടുത്ത് കയറ്റുന്നത്. ശേഷം ഇരുവരും ആലിംഗനം ചെയ്യുന്ന വീഡിയോയും വേടന്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റും ലൈക്കുമായി എത്തുന്നത്.
അതേസമയം, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്ക് എന്ന ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് യാഷിന്റെ ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.
കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേ സമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഡബ്ബ് പതിപ്പുകള്‍ ഒരുക്കുന്ന ചിത്രം ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.







Comments