ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാര്‍ക്കായി പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് ഗായകന്‍ സോനു നിഗം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗായകന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നുളള ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.
1949 ല്‍ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിലെ മുഹമ്മദ് റാഫിയുടെ പ്രശസ്തമായ ‘സുഹാനി രാത് ദല്‍ ചുക്കി’ എന്ന ഗാനമാണ് സോനു നിഗം ആലപിച്ചത്.
‘പ്രിയപ്പെട്ട ഡോക്ടര്‍ നിലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ സ്‌നേഹനിധികളായ ടീമിനും ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ഒരു അപ്രതീക്ഷിത പ്രകടനം. വേദനയിലും പാടുന്നു..സംഗീതത്തിന്റെ സന്തോഷം ’എന്നാണ് സോനു നിഗം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

വളരെ പെട്ടെന്നു തന്നെ വീഡിയോ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദത്തെ പ്രശംസിച്ചുകൊണ്ടും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.
സോനു നിഗത്തിന്റെ ശസ്ത്രക്രിയയുടെ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ജൂണില്‍ , കടുത്ത വേദനയുണ്ടാക്കുന്ന നാഡീസംബന്ധമായ ഒരു അവസ്ഥയെക്കുറിച്ച് ഗായകന്‍ തുറന്നു പറഞ്ഞിരുന്നു. താന്‍ ചികിത്സയിലാണെന്നും നിരവധി എം ആര്‍ ഐ , സിടി സ്‌കാനുകള്‍ക്ക് വിധേയനായെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Comments