ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകന്‍ എ ആര്‍ അമീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.30ന് ചെന്നൈയിലെ ഗിണ്ടിയിലെ ഒളിമ്പിയ ടെക് പാര്‍ത്ത് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന പോര്‍ഷെ വാഗണറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും തന്നെ വലിയ പരിക്കുകള്‍ സംഭവിച്ചിട്ടില്ല. അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യുകയും അവര്‍ വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അഡയാര്‍ പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

Comments