സല്മാന് രാജാവിന്റെ അത്യാഡംബര കൊട്ടാരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
സല്മാന് രാജാവിന്റെ അത്യാഡംബര കൊട്ടാരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Authored by Web Desk | Last updated: 28 Dec 2016, 12:41 PM | 1 min read
സൗദി അറേബ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമ്പോളും സല്മാന് രാജാവ് ആഢംബരത്തിന്റെ അത്യുന്നതയിലാണ്. മാറോക്കോയിലെ ടാങ്കിയറിലുള്ള കൊട്ടാരത്തില്‍ രണ്ട് പുതിയ ഹെലിപ്പാഡുകളും കൂടുതല്‍ മന്ദിരങ്ങളും സ്ഥാപിച്ചതായി കാണാം. ഒക്ടോബറില്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് മുപ്പതോളം മൊറോക്കോ റോയല്‍ ഗാര്‍ഡിന്റെ സംരക്ഷണത്തിലുള്ള കൊട്ടാരത്തിന് ചുറ്റും ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ പടുകൂറ്റന്‍ മതിലുമുണ്ട്. കൊട്ടാരത്തിനുള്ളില്ത്തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സൗദി രാജാവിന്റെ രഹസ്യ കേന്ദ്രങ്ങളിലൊന്നാണ് ഈ കൊട്ടാരം.
വേനല്‍ ആസ്വദിക്കാനായി സല്മാന് രാജാവ് ഇവിടെ എത്തിയപ്പോള്‍ രാജാവിനെ നഗരം കാണിക്കാനായി ഒരുക്കി നിര്‍ത്തിയിരുന്നത് നൂറോളം കാറുകളാണ്. കൊട്ടാരത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറംലോകമറിയാറില്ല. ഉപഗ്രഹ ചിത്രങ്ങളിലൂടെയും കൊട്ടാരത്തിനുള്ളില്‍ ജീവനക്കാരില്‍നിന്ന് ചോര്‍ന്ന് കിട്ടുന്ന വിവരങ്ങളുമാണ് ആശ്രയം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെനടന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ വന്ന മാറ്റം തെളിയിക്കുന്നു. സ്വന്തം സമ്പത്തില്‍ നിന്നാണ് രാജാവ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്ന് സൗദി സാംസ്കാരിക വകുപ്പ് മന്ത്രി അനസ് അല്‍ ക്വാസയേര് പറഞ്ഞു. എണ്ണവിലയിലുണ്ടായ തകര്‍ച്ച നേരിടുന്നതിന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന രാജാവ്, കോടികള്‍ ചെലവിട്ട് കൊട്ടാരം മോടിപിടിപ്പിക്കുന്നതിനെ പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.