
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ ഉണ്ണി. അമ്മയായതിന്റെ സന്തോഷം സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് താരം. ‘അവള് വന്നു, ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം, ഞങ്ങളുടെ കുടുംബം വലുതായി ’എന്ന കുറിപ്പോടെയാണ് വിദ്യ സന്തോഷം പങ്കുവെച്ചത്. പെണ്‍കുട്ടിയാണ് ജനിച്ചത്.
നേരത്തെ ജെന്‍ഡര്‍ റിവീലിങ്ങ് വീഡിയോയിലൂടെ പെണ്‍കുട്ടിയാണ് പിറക്കാന്‍ പോകുന്നതെന്ന് വിദ്യയും ഭര്‍ത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ആഘോഷമായാണ് ജെന്‍ഡര്‍ റിവീലിങ്ങ് നടത്തിയത്.
കുഞ്ഞിന്റെ കൈ ചേര്‍ത്തുപിടിച്ചു കൊണ്ടുളള ചിത്രം പ്കുവെച്ചുകൊണ്ടണ് വിദ്യ സന്തോഷവാര്‍ത്ത അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തുന്നത്.






