
ഈരാറ്റുപേട്ട: അക്ഷരയ്ക്കും ആദിത്തിനും കാരുണ്യഭവനം കൂട്ടായ്മയുടെ െകെത്താങ്ങ്. കാരുണ്യത്തിന്റെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുകയാണ് ഈരാറ്റുപേട്ട കാരക്കാട്ടെ കാരുണ്യ ഭവനം.
ഇന്ന് െവെകുന്നേരം അഞ്ചിന് കാരയ്ക്കാട് നടക്കുന്ന സമ്മേളനത്തില്‍ കാരയ്ക്കാട് ജും അ മസ് ജിദ് ഇമാം മുഹമ്മദ് സാബിത്ത് മൗലവി താക്കോല്‍ ദാനം നിര്‍വഹിക്കും. ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീര്‍ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ സുനില്‍ കുമാര്‍, സി.പി. ശശികുമാര്‍, പരിക്കൊച്ച് വെള്ളൂപ്പറമ്പില്‍, െഫെസല്‍ വെട്ടിയാംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും
തൊഴില്‍ ആവശ്യത്തിനായി എട്ടുവര്‍ഷം മുമ്പ് മുണ്ടക്കയത്ത് നിന്ന് ഈരാറ്റുപേട്ട കാരയ്ക്കാട് എത്തിയതാണ് രമ്യയുടെ കുടുംബം. പെട്ടെന്നൊരു ദിവസം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് നാടുവിട്ടു.
വിദ്യാര്‍ത്ഥികളായ 8 വയസുള്ള ആദ്യത്തിനും 13 വയസുള്ള അക്ഷരയും പ്രായമായ മുത്തശിയുടെയും സംരക്ഷണ ചുമതല രമ്യയുടെ മേല്നോട്ടത്തിലായി. ചെറിയ തൊഴില്‍ ചെയ്തു കുടുംബം പോറ്റിയിരുന്ന ഇവര്‍ക്ക് വളരെ പെട്ടെന്നാണ് അര്‍ബുദരോഗം പിടികൂടിയത്. താമസിയാതെ തന്നെ രണ്ടു മക്കളെയും മുത്തശിയേയും തനിച്ചാക്കി വേദനയില്ലാത്ത ലോകത്തിലേക്ക് ഇവര്‍ യാത്രയായി.
കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത കുഞ്ഞു മക്കള്‍ അനാഥരായി. വാടക വീടിന്റെ വാടക പോലും വേണ്ടെന്നുവച്ച് വീട് ഉടമ മനുഷത്വം കാണിച്ചു. എന്നാലും കയറിക്കിടക്കാന്‍ സ്വന്തമായി കിടപ്പാടം ഇല്ലാത്ത ഈ അനാഥ കുടുംബം പകച്ചുനിന്ന സമയത്താണ് ഈ കുടുംബത്തെ ഏറ്റെടുക്കാന്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരുപറ്റം മനുഷ്യ സ്നേഹികളായ കാരയ്ക്കാട്ടെ യുവാക്കള്‍ കടന്നുവന്നത്.
കാരുണ്യഭവനം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കാരയ്ക്കാട് സ്കൂള്‍ മാനേജര്‍ കെ.എ. മുഹമ്മദ് അഷറഫ്, കൗണ്‍സിലര്‍ സുനില്‍കുമാര്‍, സെയ്തു കട്ടി വെള്ളൂപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളായും പരിക്കൊച്ച് വെള്ളൂപ്പറമ്പില്‍ ചെയര്‍മാനും െഫെസല്‍ വെട്ടിയാപ്ലാക്കല് കണ്‍വീനറും യൂസഫ് ഹിബ ട്രഷററുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
താമസിയാതെ കാരക്കാട് ടൗണില്‍ തന്നെ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങി. അതി നൂതനമായി തന്നെ മെയിന്റനന്‍സ് വര്‍ക്കുകള്‍ പെയിന്റിംഗ് ജോലികള്‍ ഉള്‍പ്പെടെ എല്ലാം നടത്തി താമസ യോഗ്യമാക്കിയിരിക്കുകയാണ്. ഏകദേശം ഏഴ്ലക്ഷത്തോളം രൂപ മുതല്‍മുടക്കിയാണ് കാരുണ്യ ഭവനം പൂര്‍ത്തിയാക്കിയതെന്ന് രക്ഷാധികാരി കെ.എ.മുഹമ്മദ് അഷറഫും യൂസഫ് ഹിബ, സുെലെമാന് എസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നും ഈ കുടുംബത്തെ സഹായിക്കുമെന്ന് ഇവര്‍ പറഞ്ഞു.






