
ആലപ്പുഴ: 69ാമത് നെഹ്റു ട്രോഫിയില്‍ ആര് മുത്തമിടുമെന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വ്യക്തമാകും. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ തുടക്കമായി. ആദ്യ ഹീറ്റ്സില്‍ പള്ളാത്തുരുത്തി ക്ലബിന്റെ വീയപുരം ചുണ്ടന് മറ്റ് വള്ളങ്ങളെ വള്ളപ്പാട് പിന്നിലാക്കി വിജയിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ കിരീടമണിച്ച പള്ളാത്തുരുത്തി ഇത്തവണ നാലാം കിരീടം ലക്ഷ്യമിട്ടാണ് തുഴയെറിയുന്നത്.
പള്ളാത്തുരുത്തി ക്ലബിന്റെ വീയപുരം ചുണ്ടന്, വെള്ളംകുളങ്ങര, ചെറുതന, ശ്രീ മഹാദേവന് ചുണ്ടനുകള്‍ എന്നിവയായിരുന്നു ആദ്യ ഹീറ്റ്്സില്‍ മത്സരിച്ചത്.
രണ്ടാം ഹീറ്റ്സില്‍ ദേവസ്, നടുഭാഗം യുബിസി കൈനകരി, സെന്റ് ജോര്‍ജ്, കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനുകളാണ് മാറ്റുരച്ചത്. ഏറ്റവും വാശിയേറിയ ഹീറ്റ്സ് ആണിത്. മൂന്ന് വള്ളങ്ങള്‍ ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്. ഏറ്റവുമധികം ആരാധകരുള്ളത് ചുണ്ടനാണ് നടുഭാഗം യുബിസി കൈനകരി.
19 ചുണ്ടനുകളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലാണ് ആദ്യഘട്ട മത്സരം. 1500 മീറ്റര്‍ ആണ് മത്സര ദൈര്‍ഘ്യം.






