ആലപ്പുഴ: ഓളപ്പരപ്പിലെ വേഗരാജാവിനെ ഉടനറിയാം നെഹ്റു ട്രോഫി വള്ളംകളിയില്‍ ഫൈനലിലേക്കുള്ള വേഗക്കുതിപ്പുള്ള ചുണ്ടന്മാരെ തിരഞ്ഞെടുത്തു. ഒന്നാം ഹീറ്റ്്സില്‍ മത്സരിച്ച പള്ളാത്തുരുത്തി ക്ലബിന്റെ വീയപുരം ചുണ്ടന് (4.18.80 മിനിറ്റ്), രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച യുബിസി കൈനകരി ക്ലബിന്റെ നടുഭാഗം ചുണ്ടന്, മൂന്നാം ഹീറ്റ്സില്‍ വിജയിച്ച ആലപ്പുഴ പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനുമാണ് മത്സരിക്കുന്നത്.
ആദ്യ 19 ചുണ്ടനുകളാണ് കായല്പരമ്പിലെ വേഗരാജാക്കന്മാരാകാന് മത്സരിച്ചത്. ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും മികച്ച വേഗത കുറിച്ചത് പള്ളാത്തുരുത്തി വീയപുരമാണ്. കഴിഞ്ഞ മൂന്നു തവണ കിരീടം നേടിയത് പള്ളാത്തുരുത്തിയാണ്. ട്രാക്ക് ഒന്നില്‍ വീയപുരം, രണ്ടില്‍ നടുഭാഗം, മൂന്നില്‍ ചന്പക്കുളം, നാലില്‍ കാട്ടില്‍ തെക്കേതില്‍ എന്നിവയാണ് മത്സരിക്കുന്നത്.
തെക്കനോടി കെട്ട് വിഭാഗങ്ങള്‍, വനിതകളുടെ വള്ളങ്ങള്‍ എന്നിവയുടെ മത്സരങ്ങളും ഇതിനിടെ നടക്കുന്നുണ്ട്.






