
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങള്‍കൊണ്ടും സ്റ്റൈലുകള്‍ കൊണ്ടും ആരാധകരുടെ മനം കവരുന്ന താരമാണ് നോറ ഫത്തേഹി. വ്യത്യസ്തമായൊരു ലുക്കിലെത്തി ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടുകയാണ് താരം. നിറയെ മുത്തുകളും കല്ലുകളും പതിപ്പിച്ച ഔട്ട്ഫിറ്റിലാണ് നോറ എത്തിയത്.
തിളങ്ങുന്ന ബോഡികോണ്‍ ജംപ്സ്യൂട്ടില്‍ നോറ അതിസുന്ദരിയാണ്. മുത്തുകളും കല്ലുകളും പിടിപ്പിച്ച വസ്ത്രത്തില്‍ താരം ആകാശത്തെ നക്ഷത്രങ്ങളെ പോലെ തിളങ്ങി. പിങ്ക് നിറത്തിലുളള ഒരു ജാക്കറ്റും സ്റ്റൈല്‍ ചെയ്തു.
ജംപ്സ്യൂട്ടിന്റെ ബോഡി ഹഗ്ഗിംഗ് ഡിസൈന്‍ നോറയ്ക്ക് സെക്സി ലുക്ക് നല്കി. ഗ്ലാമറസ് ലുക്ക് നല്കുന്ന മേക്കപ്പാണ് തിരഞ്ഞെടുത്തത്. നെക്ലേസും ഹാങ്ങിങ്ങ് കമ്മലും ആക്സസറൈസ് ചെയ്തു. വ്യത്യസ്തമായ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണെത്തുന്നത്.






