
പനിയെ തുടർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് നല്‍കിയത് പേവിഷബാധക്കുള്ള കുത്തിവയ്പ്പ്. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ഇത്തരമൊരു ഗുരുതര വീഴ്ച്ചയുണ്ടായത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്.
അമ്മയ്കക്കൊപ്പം രക്തപരിശോധനയ്ക്കെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയെ കുത്തിവച്ചത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
കട്ടി ആശുപത്രിയില്‍ നരീക്ഷണത്തില്‍ തുടരുകയാണ്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അതേസമയം അലംഭാവവും അശ്രദ്ധയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം പരാതിയാണെന്ന് നഗരസഭ കൗൺസില്‍ ആരോപിച്ചു.






