
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചു. പെരുന്നയിൽ വി എൻ വാസവനൊപ്പമാണ് ജെയ്ക് സന്ദർശനം നടത്തിയത്. മന്ത്രിയോടൊപ്പം ഇന്ന് ഓർത്തഡോക്സ്, യാക്കോബായ സഭാ അധ്യക്ഷന്മാരെയും ജെയ്ക് സി തോമസ് കാണും.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. പ്രചരണ രംഗത്ത് യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ സജീവമായുണ്ട്. അതേസമയം, രാഹുൽ ഗാന്ധി എംപി പുതുപ്പള്ളി സന്ദർശിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
വ്യക്തിപരമായ അധിക്ഷേപത്തിന് പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമല്ല ഈ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനിൽകുമാർ നടത്തിയ ആരോപണങ്ങൾ പ്രചരണായുധമാകില്ലെന്ന് ഉറപ്പായി.
ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. പ്രചരണ രംഗത്ത് യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ സജീവമായുണ്ട്. യുഡിഎഫ് രാഷ്ട്രീയ ഒളിച്ചോട്ടം നടത്തുകയാണെന്ന് ജെയ്ക് സി തോമസ് ആരോപിക്കുമ്പോള്‍ പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാമെന്ന വെല്ലുവിളി ആവര്‍ത്തിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ .
വികസനം ചർച്ചയാക്കുമ്പോൾ പള്ളിയെന്നും പുണ്യാളനെന്നും പറയുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമാണെന്നാണ് ജെയ്ക് അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെപ്പറ്റി പറയുമ്പോൾ യുഡിഎഫ് ഖബറിടങ്ങളിലെ മെഴുകുതിരിയെ പറ്റിയാണ് പറയുന്നതെന്നും വികസനത്തിലൂന്നി മറുപടി പറയാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് വൈകാരികത ഉയർത്തി പ്രചാരണം നടത്തുന്നതെന്നും ജെയ്ക് വിമർശിച്ചു.






