
ബാംഗ്ലൂരിൽ നിന്നും ഒരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുപത്തയ്യായിരം രൂപയാണ്ബംഗളൂരു സ്വദേശിനിയായ ഒരു സ്ത്രീയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻറ് ആണെന്ന വ്യാജേന ഒരാൾ തട്ടിയെടുത്തത് .
ബെംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശിൽപ സർണോബത്ത് ആണ് തട്ടിപ്പിനിരയായത്. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴി ഓഗസ്റ്റ് 6 -ന്ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ഓർഡർ റദ്ദാക്കി. ഇതേത്തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അവർക്കെതിരെ ക്യാൻസലേഷൻ ചാർജുകൾ ചുമത്തി.
ഇതിനുശേഷം ആഗസ്ത് എട്ടിന് ഒരു അജ്ഞാത നമ്പറിൽ നിന്ന് രാവിലെ ശിൽപയ്ക്ക് കോൾ വന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരനാണെന്ന് വിളിച്ച ആൾ സ്വയം പരിചയപ്പെടുത്തി. അയാൾ ഫുഡ് ഓർഡർ വിശദാംശങ്ങൾ ചർച്ച ചെയ്ത ശേഷം ക്യാൻസലേഷൻ ചാർജ് തിരികെ വാങ്ങിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും താൻ പറയുന്നത് അനുസരിച്ച് വിവരങ്ങൾ അതിൽ രേഖപ്പെടുത്തണമെന്നും അയാൾ ആവശ്യപ്പെട്ടു.
ഇങ്ങനെ നൽകിയ വിവരങ്ങളിൽ ശില്പയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉൾപ്പെട്ടിരുന്നു. അല്‍പ്പസമയത്തിനു ശേഷമാണ് ശില്പയ്ക്ക് തന്റെ അക്കൗണ്ടിൽ നിന്നും ഇരുപത്തയ്യായിരം രൂപ ആരോ പിൻവലിച്ചതായുളള സന്ദേശം ലഭിച്ചത്. തുടര്‍ന്നാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ഇവര്‍ മനസ്സിലായത്. തുടർന്ന് യുവതി ലോക്കൽ പോലീസിൽ പരാതി നൽകി.






