രാജ്യത്തിനകത്തും പുറത്തും ആഘോഷിക്കപ്പെടുകയാണ് രജനികാന്ത് ചിത്രമായ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജയിലര്‍ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഇപ്പോള്‍ ഇതാ ജയിലറിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെല്‍സണ്‍. ജയിലര്‍ പാര്‍ട്ട് 2 ആലോചിക്കുന്നുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞതായി മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. ജയിലറിന് പുറമെ, ബീസ്റ്റ്, ഡോക്ടര്‍, കൊലമാവ് കോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് നെല്‍സണ്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ, രജനികാന്തിനെയും വിജയ് യെയും ഒന്നിപ്പിച്ചുള്ള സിനിമയും സ്വപ്നം കാണുന്നുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുക്കിയ ജയിലറില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നതാണ് ജയിലറിന്റെ വന്‍ വിജയത്തിന് കരുത്തേകിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും കാമിയോ വേഷങ്ങളിലെത്തി മാസ് കാണിച്ചത് തെന്നിന്ത്യന്‍ ഭാഷകളില്‍ ജയിലര്‍ സ്വീകരിക്കപ്പെട്ടതില്‍ പ്രധാന പങ്കുവഹിച്ചു. കൂടാതെ, കാവലയ്യ ഗാനത്തിലൂടെ തമന്ന നേരത്തെ തന്നെ ജയിലറില്‍ സാന്നിധ്യം അറിയിച്ചിരുന്നു.
രമ്യാ കൃഷ്ണന്, വസന്ത രവി, വിനായകന്, സുനില്‍, കിഷോര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ജയിലറില്‍ അണിനിരന്നത്. വിനായകന് ആദ്യാവസാനം മികച്ച വില്ലനായപ്പോള്‍ തലൈവര്‍ രജനികാന്തിന്റെ മാസും മോഹന്‍ലാലിന്റെ സ്വാഗുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

Comments