
അബുദാബിയില്‍ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി. ഇത്തവണത്തെ ഭാഗ്യശാലികളായത് ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് .
മുഹമ്മദ് ഹസന് താരിക് (ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി)
ബംഗ്ലാദേശ് സ്വദേശിയായ 33കാരന് മുഹമ്മദ് ഹസന് സ്വന്തമായി പെയിന്റിങ് ആന്‍ഡ് ഡെക്കറേഷന് സ്ഥാപനം നടത്തിവരികയാണ്. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് നറുക്കെടുപ്പില്‍ പങ്കെടുത്ത് തുടങ്ങി. സമ്മാനവിവരം അറിഞ്ഞപ്പോള്‍ ആവേശഭരിതനായ മുഹമ്മദ് സമ്മാനത്തുക തന്റെ സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും സ്വന്തം വിഹിതം ബിസിനസിന്റെ വളര്‍ച്ചയ്ക്കായി നിക്ഷേപിക്കുമെന്നും പറഞ്ഞു. നിരവധി പേരുടെ ജീവിതങ്ങള്‍ മാറ്റിമറിക്കുകയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ സംഘാടകര്‍ക്ക് നന്ദി അറിയിക്കുന്നതായി മുഹമ്മദ് പറഞ്ഞു.
നാബില്‍ ബിനു, രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി
എഞ്ചിനീയറായ 39കാരന് നാബില്‍ ഖത്തറിലാണ് താമസം. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. എന്റെ വിജയത്തില്‍ വളരെയധികം സന്തോഷവും നന്ദിയുമുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഇന്ത്യയിലുള്ള എന്റെ കുടുംബവുമായി അവധിക്കാലം ചെലവിടാന്‍ സമ്മാനത്തുകയിലെ എന്റെ വിഹിതം ചെലവഴിക്കും. നിരാശരായി പിന്‍വാങ്ങരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഞങ്ങള്‍ വിജയിച്ചത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുന്ന വരം ഞങ്ങള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് നിര്‍ത്തില്ല- നബില്‍ പറഞ്ഞു.
അനീഷ് കുമാര്‍, മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി
പ്രവാസി മലയാളിയായ 34കാരന് അനീഷ് കുമാറാണ് 100,000 ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി. കേരളത്തില്‍ നിന്നുള്ള ഇദ്ദേഹം നിലവില്‍ ദുബൈയിലാണ് താമസം. ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനിയിലെ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്ത് വരികയാണ്. നാല് സഹപ്രവര്‍ത്തകരമായി ചേര്‍ന്ന് മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം. വിജയിയായെന്ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴി അറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ല്യൂ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്മെന്റ് നല്കാന് ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരണ്‍ ദീപ് സിങ്, നാലാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി
ഇന്ത്യക്കാരനായ ചരണ്‍ ദീപ് സിങാണ് 100,000 ദിര്‍ഹം നേടിയ നാലാമത്തെ വിജയി. അദ്ദേഹം 085959 എന്ന നമ്പരിലുള്ള സമ്മാനാര്‍ഹമായ ടിക്കറ്റ് വെബ്സൈറ്റ് വഴി ഓഗസ്റ്റ് മൂന്നിനാണ് വാങ്ങിയത്.






