
മൈസൂരില്‍ ആരാധകര്‍ക്കൊപ്പം ജയിലര്‍ കണ്ട് കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും നെല്‍സണ്‍ , രജനികാന്ത് , തമിഴ്നാട്-കേരള-ആന്ധ്രാ പ്രേക്ഷകര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നുവെന്നും ശിവരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രത്തില്‍ നരസിംഹ എന്ന ഡോണ്‍ ആയാണ് ശിവരാജ്കുമാര് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ മാസ് രംഗങ്ങള്‍ക്ക് തിയറ്ററുകളില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്റര്‍ ഒന്നടങ്കം പിടിച്ചു കുലുക്കുന്ന തരത്തിലുളള മാസ് വരവാണ് ക്ലൈമാക്സില്‍ അദ്ദേഹത്തിന്റേത്. കേരളത്തില്‍ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്.
കന്നഡയിലെ പ്രശസ്തതാരം രാജ്കുമാറിന്റെ മകനാണ് ശിവരാജ്കുമാര്. നിര്‍മാതാവ് രാഘവേന്ദ്ര, അന്തരിച്ച പ്രശസ്തതാരം പുനീത് രാജ്കുമാര് എന്നിവര്‍ സഹോദരങ്ങളാണ്.






