
കളമശേരി: പര്‍ദ്ദ ധരിച്ചു സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചു വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കരുവള്ളൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ എം.എ. അഭിമന്യുവിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
15 നു രാത്രി ഒന്പതിനു ലുലു മാളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുലു മാളിലെത്തിയ ഇയാള്‍ െകെയില്‍ കരുതിയിരുന്ന പര്‍ദ്ദ ധരിച്ചു സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി.
മൊെബെല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ചുവച്ച് പെട്ടിയില്‍ ചെറിയ ദ്വാരമുണ്ടാക്കി ശൗചാലയത്തിന്റെ വാതിലിനോടു ചേര്‍ത്ത് ഒട്ടിച്ചുവച്ചു. പുറത്തിറങ്ങിയ അഭിമന്യു, ശൗചാലയത്തിന്റെ പ്രധാന വാതിലിനു മുമ്പില്‍നിന്നു പരുങ്ങുന്നതു കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍വേഷം കെട്ടിയതാണെന്നും ശൗചാലയത്തിലെ ദൃശ്യങ്ങള്‍ മൊെബെല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും വ്യക്തമായത്. ചോദ്യംചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍നിന്നാണ് ഇയാള്‍ പര്‍ദ്ദ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊെബെല്‍ ഫോണും ധരിച്ച പര്‍ദ്ദയും പോലീസ് പിടിച്ചെടുത്തു. കളമശേരി എസ്.എച്ച്.ഒ: വിപിന്‍ ദാസിന്റെ നേതൃതത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.






